Posts Tagged 'malayalam poem'

ആറാം ക്ളാസിലെ കവിത

Posted by on 23 Jan 2006 | Category: മലയാളം

ആറാം ക്ളാസിലെ കവിത. എന്താ? ചിരിക്കണ്ട. ആരും കട്ടോണ്ട് പോവാതെ കാത്തുസൂക്ഷിച്ചു വെച്ച സാധനമാണ്. അക്കാലത്ത് ബാലമംഗളത്തിലേയ്‍ക്ക് (സോറി, ഞാന്‍ ഡിങ്കന്റെ ആളാണ്. ബാലരമയും മായാവിയൊക്കെ അതു കഴിഞ്ഞേ ഉള്ളൂ) അയച്ചിരുന്നെങ്കില്‍ കുഞ്ഞിക്കവിതകള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ചു വരേണ്ട സാധനമാ.. പണ്ട് കാനായില്‍ കര്‍ത്താവിനോട് കാനാക്കാരന്‍ എന്തിനാ ഈ പഴയ വീഞ്ഞ് (പഴയ വീഞ്ഞിന് സത്ത് കൂടും) എടുക്കാന്‍ ഇത്രയും താമസിച്ചേ എന്നു ചോദിച്ചപോലെ ചോദിച്ചാല്‍ കര്‍ത്താവ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ: പഴയതിന് ഒരിതുണ്ട്, ഏത്?

അന്നത്തെ പ്രയോഗങ്ങള്‍: ദ്വിതീയാക്ഷരപ്രാസം. പിന്നെ അവസാനത്തെ വരികളില്‍ അന്ത്യാക്ഷരപ്രാസവും.

വര്‍ഷം: ൧൯൯൦ (1990) ആദ്യത്തെ കവിതയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല!

ഒട്ടക കുട്ടപ്പന്‍

ഒട്ടകത്തേല്‍ കയറിയൊരു കുട്ടപ്പന്‍
കുട്ടകം വാങ്ങുവാന്‍ ചന്തയ്‍ക്കുപോയി

ചന്തയില്‍ ചെന്നപ്പോള്‍ കുട്ടപ്പന്‍
പന്തുകളി കണ്ടു രസിച്ചുപോയി

കുട്ടകം വാങ്ങുവാന്‍ മറന്നുപോയി
ഒട്ടകത്തേല്‍ തിരിച്ചു വീട്ടിലെത്തി

വീട്ടില്‍ ചെന്നപ്പോള്‍ കുട്ടപ്പനിട്ട് ഭാര്യ
ചട്ടുകം കൊണ്ടൊരു തല്ലു കൊടുത്തു

ചന്തയിലേക്കു തിരിച്ചുവിട്ടു
ചന്തയില്‍ ചെന്നിട്ട് കുട്ടപ്പന്‍
കുട്ടകമായ് തിരിച്ചു വന്നു
ഇതുകണ്ട് ഭാര്യ ചിരിച്ചു നിന്നു

അക്ഷരങ്ങളെഴുതാനറിയാത്ത പേന

Posted by on 12 Jan 2006 | Category: മലയാളം

അക്ഷരങ്ങളെഴുതാനറിയാത്ത പേന
~ അറിയാത്തതല്ല ശ്രമിക്കാഞ്ഞതാണ് പോലും
പോക്കറ്റില്‍ തന്നെ വെച്ചിരിക്കയായിരുന്നല്ലോ!

അക്ഷരങ്ങളെഴുതാനറിയാത്ത പേന
-യെങ്ങിനെ സ്വദു:ഖം കടലാസ്സില്‍ പകര്‍ത്തും?

പാര്‍ക്കറിന്റെ പകിട്ടൊത്ത പേനയാണെങ്കിലും
പ്രവൃത്തിയില്‍ പാളുന്നുവെങ്കില്‍ പേന
പാഴാണ്, പഴുതില്ലതില്‍

23 Nov 1999

പനിനീര്‍പ്പൂവും ഹൃദയവും

Posted by on 23 Dec 2005 | Category: മലയാളം

പനിനീര്‍പ്പൂവും ഹൃദയവും

അവനിയിലവനെയവര്‍ മറവു ചെയ്തു
വെറും മണ്ണായ്, മണ്ണിന്റെ കൂടെയവനൊതുങ്ങി
അവന്റെ സന്ദര്‍ശകരിലവന്‍ കണ്ണീര്‍ കണ്ടു
കാതുകള്‍ക്കരുതെന്നു കരുതിയ ഗാനങ്ങളവന്‍ കേട്ടു
“എങ്കിലും തന്റെ മണ്ണില്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്നുവല്ലൊ”
അവന്‍ ആഹ്ളാദിച്ചു;

ആ പുഷ്പങ്ങളിലൊരു പനിനീര്‍പ്പൂവിനെയവന്‍ കണ്ടൂ-
പ്രണയത്തിന്‍ കാല്‍ചിലന്പുകളവനാ
സൗന്ദര്യത്തില്‍ കേള്‍ക്കുവാന്‍ കൊതിച്ചു
 “പക്ഷേ, നീയോ ശവമേ,
 നിനക്കെന്തര്‍ഹതയെന്‍ സ്നേഹത്തിനായ്
 നിന്‍ സാമീപ്യമെന്‍ സൗന്ദര്യത്തിലും കളങ്കം വീഴ്‍ത്തീല്ലയൊ?”

…അവനാ മണ്ണില്‍ നൈരാശ്യത്തിന്‍ ചൂടു വിതറി

പനിനീര്‍പ്പൂവോ,
വാടിത്തളര്‍,ന്നവനേപ്പോലെയാ നെഞ്ചിലേയ്‍ക്കു വീണു;
മുള്ളുകള്‍ തറഞ്ഞപ്പോഴുമവനു രക്തമൊഴുക്കാന്‍ നല്ലൊരു ഹൃദയം
       ഉണ്ടായിരുന്നു…

panineerpoov & hridayam 

മഴയ്‍ക്കെന്നെ വേണമെങ്കില്‍

Posted by on 08 Dec 2005 | Category: മലയാളം

ഈ മഴ
ചുമ്മാ തിമിര്‍ത്തു പെയ്യുകയാണ്
ചുമ്മാ
ചെറിയ തണുപ്പും വരുന്നു
പണ്ട് മഴയോടൊപ്പം
താളം തുള്ളിയിരുന്നു.
ഇന്നു മടി
മനസ്സില്‍ താളം തുള്ളുന്നുണ്ടെങ്കിലും
മഴ നനയാതെ
മഴ ആസ്വദിക്കാമെന്നു കരുതി
വരാന്തയില്‍ വന്നിരുന്നു.
പക്ഷേ മഴ സമ്മതിക്കണ്ടേ
ചുമ്മാ എന്റെയടുത്തേയ്‍ക്കു വരുകയാണ്
കാറ്റിന്റെ തോളിലേറി
ഓരോരോ തുള്ളിയായി
പല പല തുള്ളിയായി
വീണ്ടും മാറിയിരുന്നു
വീണ്ടും അടുത്തേ‍ക്കു വരുന്നു
അകത്തേയ്‍ക്കിരിക്കണോ?
വേണ്ട
നനയാം
മഴയ്‍ക്കെന്നെ വേണമെങ്കില്‍
ഞാനെന്തിനു No പറയണം.?!

ഇതു പണ്ട് കൊച്ചിന്‍ യൂണിവേര്‍സിറ്റി സനാതന ഹോസ്റ്റലിന്റെ വായനാമുറിയുടെ വരാന്തയിലിരുന്ന് എഴുതിയത്.. മഴയ്‍ക്കെന്നെ വേണമെങ്കില്‍ സ്വന്തം കൈപ്പടയില്‍.. മഴത്തുള്ളി പെയ്ത കടലാസിന്റെ മുഖം കാണണ്ടെ!

mazha

പണ്ടെഴുതിയത്

Posted by on 29 Oct 2005 | Category: മലയാളം

ഡി ൧ ഭൗതിക ശാസ്‍ത്രം (D1 Physics)
സി. എം. എസ്. കോളേജ്. ൧൮.൧൧.൧൯൯൭. (18.11.1997)

എന്നെ അറിയമൊ നിങ്ങള്‍ക്ക്?
ഞാനൊരു കുട്ടിയണ്.
സ്വപ്നങ്ങളില്‍ നിന്നു സ്വപ്നങ്ങളിലേയ്‍ക്കു
ഉറയ്‍ക്കാത്ത കാലുകളെടുത്തു വെയ്‍ക്കുന്ന കുട്ടി.
————————————————-

ട്രാന്‍സ്പോര്‍ട്ട് ബസില്‍ വെച്ച്.

മാര്‍ക്കു കുറഞ്ഞു പോയപ്പോള്‍….
മാര്‍ക്കിത്തിരി കുറഞ്ഞു പോയതിലു-
മാര്‍ക്കാണിത്ര ചേതമിവിടെ?

അറപ്പ്
ആരോ പറഞ്ഞതു കേട്ടതായ്‍ ഓര്‍മ്മയു-
ണ്ടാരോഗത്തിന്‍ മൂര്‍ദ്‍ധഭാവങ്ങളേതുമേ.
അറപ്പാണവള്‍ക്കെന്തിനേയുമേ-
യറക്കുന്നതിന്നും, പച്ചമാംസത്തെ.