പനിനീര്‍പ്പൂവും ഹൃദയവും

അവനിയിലവനെയവര്‍ മറവു ചെയ്തു
വെറും മണ്ണായ്, മണ്ണിന്റെ കൂടെയവനൊതുങ്ങി
അവന്റെ സന്ദര്‍ശകരിലവന്‍ കണ്ണീര്‍ കണ്ടു
കാതുകള്‍ക്കരുതെന്നു കരുതിയ ഗാനങ്ങളവന്‍ കേട്ടു
“എങ്കിലും തന്റെ മണ്ണില്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്നുവല്ലൊ”
അവന്‍ ആഹ്ളാദിച്ചു;

ആ പുഷ്പങ്ങളിലൊരു പനിനീര്‍പ്പൂവിനെയവന്‍ കണ്ടൂ-
പ്രണയത്തിന്‍ കാല്‍ചിലന്പുകളവനാ
സൗന്ദര്യത്തില്‍ കേള്‍ക്കുവാന്‍ കൊതിച്ചു
 “പക്ഷേ, നീയോ ശവമേ,
 നിനക്കെന്തര്‍ഹതയെന്‍ സ്നേഹത്തിനായ്
 നിന്‍ സാമീപ്യമെന്‍ സൗന്ദര്യത്തിലും കളങ്കം വീഴ്‍ത്തീല്ലയൊ?”

…അവനാ മണ്ണില്‍ നൈരാശ്യത്തിന്‍ ചൂടു വിതറി

പനിനീര്‍പ്പൂവോ,
വാടിത്തളര്‍,ന്നവനേപ്പോലെയാ നെഞ്ചിലേയ്‍ക്കു വീണു;
മുള്ളുകള്‍ തറഞ്ഞപ്പോഴുമവനു രക്തമൊഴുക്കാന്‍ നല്ലൊരു ഹൃദയം
       ഉണ്ടായിരുന്നു…

panineerpoov & hridayam