അര്‍ദ്ധരാത്രി പതിനൊന്നു മണി
Posted by Roxy Mathew Koll on 11 Nov 2005
പണ്ട് പള്ളിക്കൂടത്തില്‍ പോയിരുന്നപ്പോള്‍ കൂട്ടുകാരുമൊത്തുണ്ടാക്കിയ ഓരോ തമാശകള്‍. ഓരോ കൂട്ടത്തിലുമുള്ള അസംബന്ധങ്ങളുടെ എണ്ണം കൊടുത്തിട്ടുണ്ട്.
[ഒരു കറുത്തവാവു ദിവസം. അര്‍ദ്ധരാത്രി പതിനൊന്നു മണി. ചന്ദ്രന് കുതിച്ചുയരുന്നു.] (2) [എവിടെത്തിരിഞ്ഞു നോക്കിയാലും കാട്ടാനകളുടെ അലര്‍ച്ചയും സിംഹങ്ങളുടെ ഗര്‍ജ്ജനവും കേള്‍ക്കാം.] (2) [അങ്ങനെ എങ്ങും നിശ്ശബ്ദമായിരിക്കുന്ന സമയം!..] (1) [ആ പെരുമഴയത്ത് പൊടി പറത്തിക്കൊണ്ട് വെളുത്ത പെയിന്റടിച്ച ഒരു കറുത്ത അംബാസഡര്‍ കാര്‍ പാഞ്ഞുവന്നു. അതില്‍ നിന്നും അശ്വാരൂഢരായ നാലു ചെറുപ്പക്കാര്‍ പഞ്ചപാണ്ഡവന്മാരെപ്പോലെ ചാടിയിറങ്ങി.] (5) [അവര്‍ നോക്കിയപ്പോള്‍ എങ്ങും അന്ധകാരം! അന്ധകാരത്തില്‍ ചവിട്ടാതെ കവച്ചുവെച്ചുകൊണ്ടവര്‍ നടന്നു. ] (1) [പെട്ടെന്നൊരു വെടി പൊട്ടി. ഠേ! ഠേ! ഠേ! കട്ടപിടിച്ച രക്തം ചീറിയൊഴുകുന്നു..] (2) വളവുതിരിഞ്ഞെന്റെ നേരേ വന്ന രണ്ടാമത്തെ വെടിയുണ്ട കൈകൊണ്ടു പിടിച്ചമര്‍ത്തി പിഴിഞ്ഞു. കൈയില്‍ പറ്റിയ പൊടി കഴുകാനായി അടുത്തുള്ള അരുവിയിലേയ്ക്കു നടന്നു. [ഞാന്‍ നോക്കിനില്‍ക്കേ ആ അരുവിയില്‍ നിന്നും ഒരു വനദേവത ഉയര്‍ന്നു വന്നു! അവളുടെ വെളുവെളുത്ത പല്ലുകളില്‍ തട്ടിവന്ന സൂര്യരശ്മികള്‍ എന്നെ അന്ധനാക്കി..] (2)
****
[പ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉച്ചയായപ്പോള്‍ എഴുന്നേറ്റത്.] (2) [കണ്ണു തുറന്നുനോക്കിയപ്പോള്‍.. അവള് (ആര്, നമ്മുടെ വനദേവത) സ്വയം ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.] (1) ഓമനേ.. അതൊരലര്‍ച്ചയായിരുന്നു.
അകലെയപ്പോള്‍ ഒരു രാപ്പാടി വാലുപൊക്കി കാഷ്ഠിക്കുകയായിരുന്നു…
This blog is in Malayalam language. Any reading problems? Check here.
11 Comments »
നമ്മുടെ ഡി പി ഇ പി പദ്ധതിയിലൊക്കെ ഇത് ഫലപ്രദമായി പരീക്ഷിക്കാവുന്നതാണ്. ഇത്തരം തകര്‍പ്പന്‍ എക്സര്‍സൈസുകള്‍ കുട്ടിക്കളി ആയിട്ടാണ് നാം എടുക്കുന്നത് എന്നത് അത്ഭുതം തന്നെ. വാചകങ്ങളോട് ചേര്‍ന്ന് അസംബന്ധങ്ങളുടെ എണ്ണം കൂടി കൊടുത്തത് നന്നായി. അല്ലെങ്കില്‍, പന പോലെ വലുതായിട്ടും (ഒരു രസത്തിന് എഴുതുകയാ കേട്ടോ, ഞാനൊരു അഞ്ചടിക്കാരനാണേ) ഉത്തരംമുട്ടി ഞാന്‍ ഇളിഭ്യനായേനെ. റോക്സീ, സംഗതി എന്തായാലും കലക്കി!
പട്ടാപ്പകല്‍ കുറ്റാക്കൂരിരുട്ട്. രണ്ടു പേര് ഒറ്റയ്ക്ക് നടന്നു വരുന്നു. നാലുനില കെട്ടിടത്തിന്റെ 7-)ം നിലയുടെ മുകളില്‍ നിന്നും ഡിറ്റക്ടീവ് ബെന്നി ചാടി. (മൊത്തം ‘ഡിറ്റക്ടീവ് ബെന്നി’ ഉള്‍പ്പടെ അസംബന്ധങ്ങള്‍ 4).
ഭാഗം ഒന്ന്.
മന്ദമാരുതന് ആഞ്ഞു വീശി. ഡിക്റ്റക്റ്റീവ് റോബര്‍ട്ട് മര്‍ക്കടം തന്നെ മൂന്ന് ഏക സുഹൃത്തുക്കളോടൊപ്പം ഏകനായി ദ്രുതഗതിയില്‍ മെല്ലെ ഉലാത്തുകയായിരുന്നു. അദ്ദേഹം ഓമനിച്ചു വളര്‍ത്തിയിരുന്ന ഒരു കിംവദന്തിയെ എതിരാളികളില്‍ ഏറ്റവും പ്രമുഖനായ ബ്ലാക്ക് തണ്ടര്‍ വധിച്ചതിന്റെ ആദ്യത്തെ രണ്ടാം വാര്‍ഷികമായിരുന്നു അന്ന്. പെട്ടെന്നെന്തോ കാലില്‍ തടഞ്ഞു. ഒരു ടോര്‍ച്ച്!! എടുത്തു ഞെക്കി നോക്കി കത്തുന്നില്ല.. തുറന്നു നോക്കി, റോബര്‍ട്ട് ഞെട്ടിപ്പോയി.. (തുടരും)
ഭാഗം രണ്ട് (അടുത്തയാഴ്ച്ചയില്‍)
ആ ടോര്ച്ചില് ബാറ്ററിയില്ലായിരുന്നു. ……
ഇത് ഞാനെവിടേയോ വായിച്ചതോർക്കുന്നു – വാമനപുരം മണിയുടെ കാർട്ടൂൺ???
ഒരു പോപ്പുലര്‍ സ്കൂള്ത്തമാശയായിരുന്നു ഇത്തരം നോവലെഴുത്ത്, കലേഷേ.. ഈ പറഞ്ഞതും സ്കൂളില്‍ കേട്ടതാ.. വാമനപുരം മണിയുടേതാണോ?
കൌമുദി ഞായറാഴ്ച്ചപ്പതിപ്പ് മാസികയായി ഇറങ്ങി തുടങ്ങിയ സമയത്ത് അതിൽ വാമനപുരം മണിയുടെ ഒരു ഫുൾ പേജ് കാർട്ടൂൻ സ്ഥിരമായി വരുമായിരുന്നു. അതിന്റെ പേര് ഞാനോർക്കുന്നില്ല. പുള്ളിക്കാരൻ തന്റെ ഒരു കഥാപാത്രത്തെ കൊണ്ട് ഇത് പറയിക്കുന്നുണ്ട്. പക്ഷേ, അതിനും മുൻപ് ഇറങ്ങിയ പ്രിയദർശൻ-ശ്രീനിവാസൻ-ലാൽ ടീമിന്റെ “ബോയിംഗ് ബോയിംഗ്” സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഓ.പി.ഒളശ്ശ എന്ന കഥാപാത്രം ഇങ്ങനത്തെ ഡയലോഗുകൾ കാച്ചുന്നതും ഞാൻ ഓർക്കുന്നു – ആ ഡയലോഗ് മുഴുവനും ഓർക്കുന്നില്ല. നിശബ്ദത തളം കെട്ടി കിടക്കുന്നു.. എന്നൊക്കെ പറയുന്നത് ഓർമ്മയുണ്ട്!
Ennalum raappadi kaashtichathenthinu?
Kalakki mone kalakki
]-ok
vanadevatha enthinu swayam athmahathya ikku poyee…enthinnu rapadi vaalu pokki kashtichu…nammukku detective robert- inte battery illatha torch theliyumbol, aarum ariyandu mindathe chothichu ariyam.
good one chetta. hehe.
kalakki mone kalaki, ninte vayaru nirachu budhiyanallo!