അക്ഷരങ്ങളെഴുതാനറിയാത്ത പേന
Posted by Roxy Mathew Koll on 12 Jan 2006
അക്ഷരങ്ങളെഴുതാനറിയാത്ത പേന
~ അറിയാത്തതല്ല ശ്രമിക്കാഞ്ഞതാണ് പോലും
പോക്കറ്റില്‍ തന്നെ വെച്ചിരിക്കയായിരുന്നല്ലോ!
അക്ഷരങ്ങളെഴുതാനറിയാത്ത പേന
-യെങ്ങിനെ സ്വദു:ഖം കടലാസ്സില്‍ പകര്‍ത്തും?
പാര്‍ക്കറിന്റെ പകിട്ടൊത്ത പേനയാണെങ്കിലും
പ്രവൃത്തിയില്‍ പാളുന്നുവെങ്കില് പേന
പാഴാണ്, പഴുതില്ലതില്
23 Nov 1999
12 Comments »
എന്റെ കൈയിലും ഉണ്ട് ഇങ്ങനെ ഒരു പേന, പാർക്കർ ഒന്നല്ല, സാധാ ബിക് ആണ്, പക്ഷെ ഫലം സേം സേം.എഴുത്ത് നന്നാവാത്തത് കാണുമ്പോ ഈ പേനയെ ഞാൻ ഡിഷും ഡിഷും…
ഒരു പേന കണ്ട കാലം മറന്നോന്നോരു സംശയം…

അതു കൊണ്ട് അതിനെയും കുറ്റം പറയാൻ വയ്യ.
രേഷ്മേ, പാര്‍ക്കറിന്റെ പേന എനിക്കുമില്ല കേട്ടോ. ഇവിടെ പേന ഒരു മെറ്റഫോര്‍ (മലയാളം?) മാത്രം.
ആദിത്യന് പറഞ്ഞത് ശരിയാണ്, പേനയുടെ ഉപയോഗം വിരളമായിരിക്കുന്നു.. അതൊന്ന് പുനരുജ്ജീവിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു!
എന്റെ പേനക്ക് ഇംഗ്ലീഷില്‍ അക്ഷരങ്ങള്‍ എഴുതാന്‍ അറിയാം. അക്കങ്ങളും ഭംഗിയായി എഴുതും. നന്നായി ഒപ്പും ഇടും. ബാങ്കിന്റെ ചെക്കില്‍.
രൂപകം….
പാലാ പാലോട് പാലക്കാട് ബസ് സ്റ്റാന്റുകളിൽ ‘ലോകത്തിലെ ഏതു ഭാഷയും എഴുതാൻ പറ്റുന്ന പേന, വെറും ഒരു രൂപ മാത്രം” എന്നു വിളിച്ച് പറഞ്ഞ് കച്ചവടം നടത്തിയിരുന്ന കൊച്ചു പയ്യന്മാരെ ഓർത്തു.
ശരിയാ, പേനയെ ഒന്ന് പുനരുജ്ജീവിപ്പിച്ചെടുക്കണം. ചെക്കൊപ്പിടൽ (അതിന് ചെക്കുണ്ടായിട്ടുവേണ്ടേ), പോസ്റ്റോഫീസിൽ സ്പീഡ് പോസ്റ്റയയ്ക്കൻ ഫോം പൂരിപ്പിക്കൽ (കൈ കഴച്ചൊടിയും), വിമാന വിമാനത്താവളങ്ങളിലെ അത്യാവശ്യം കലാപരിർപാടികൾ ഇതൊക്കെ കഴിഞ്ഞാൽ പിന്നെ പേനാ ഉപയോഗിക്കുന്നത് ചെവി തോണ്ടാനും പുറം ചൊറിയാനും മാത്രം.
ഞാന്‍ ഭേദം അല്ലേ? ഡെപ്യൂട്ടേഷനില്‍ ആയതിനാല്‍ തിരുവനന്തപുരത്തൊരു ലോഡ്ജിലാ താമസം. ടിവിയും കമ്പ്യൂട്ടറും എന്തിന് ഒരു ടേപ് റെക്കോഡര്‍ പോലും ഇല്ലാത്ത ഒരു ഭാര്‍ഗ്ഗവീനിലയത്തില്‍. ജോലി കഴിഞ്ഞ് ലോഡ്ജിലെത്തും കൂടെ അരക്കുപ്പിയും കരുതിയിട്ടുണ്ടാവും. പിന്നെ രാത്രി 2 വരെ ഒറ്റയിരുപ്പാണ്. കുറേ പുസ്തകങ്ങള്‍ കരുതിയിട്ടുണ്ട് മുറിയില്‍, പിന്നെ പത്തോളം പേനകളും ആവശ്യത്തിന് പേപ്പറും. തോന്നിയതൊക്കെ വായിക്കും, തോന്നുമ്പോള്‍ തോന്നിയതൊക്കെ എഴുതും. ഞാനെഴുതിയുണ്ടാക്കുന്ന നോബെല്‍ സാഹിത്യം, മാസത്തിലൊരിക്കല്‍ മുറി അടിച്ചു വാരുന്നതിനിടയില്‍ അടുത്തുള്ള വിജനമായ പറമ്പിലേക്ക് വലിച്ചെറിയും.
പേന പോയ പോക്കേ…
പാലാക്കാരന് അദിത്യോ, രൂപകത്തിനു നന്ദി. പാലാ കുരിശുപള്ളിക്കവലയില്‍ പോയിയുള്ള നോട്ടീസു വിതരണം വേണ്ടാന്നു വെച്ചിരിക്കുന്നു!
ശ്രീജിത്തേ.. ആ പേന കൊണ്ട് എഴുതിയ സാഹിത്യം എന്റെ അഡ്രസ്സില്‍ ദയവായി പോസ്റ്റ് ചെയ്യുക, ട്ടോ.
വക്കാരി പറഞ്ഞത് ശരിയാ.. ആയതിനാല്‍ ഇന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് പേനയെടുത്ത് എന്റെ പ്രബന്ധത്തില്‍ രണ്ട് വെട്ടും കുത്തും ഇട്ടു. (വാളിനേക്കാള്‍ മൂര്‍ച്ചയുള്ള സാധനമാണെന്നാണല്ലോ ആശാന്റെ വെയ്പ്, അതാ വെട്ടും കുത്തും!) അവസാനം നോക്കിയപ്പോള്‍ അതില്‍ മൊത്തം വെട്ടും കുത്തും മാത്രം. ഗുരു ജാപ്പനീസ് സ്റ്റൈലില്‍ കൊറിച്ചിട്ട ചുവന്ന കുത്തുകള്‍ വേറേ. താമസിയാതെ ഗുരുവിനെ ഞാന്‍ വെട്ടും, അല്ലെങ്കില്‍ അതിയാനെന്നെ തട്ടും.
ബെന്നിക്കുള്ളതില് പരം സന്പന്നമായ അന്തരീക്ഷം വേറേ ആര്‍ക്കുണ്ട്?! ടിവിയും കന്പ്യൂട്ടറുമില്ലാത്ത ആ വസന്തകാലം കുറച്ചുനാളത്തേയ്ക്കെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. സൃഷ്ടികള്‍ അടുത്ത പറന്പിലേയ്ക്ക് ആടിച്ചുവാരിക്കളഞ്ഞാലെന്താ.. അതിന്റെയാ നൊസ്റ്റാള്‍ജിക്-മണം മനസ്സില്‍ കുടിയിരിക്കുമല്ലോ..
പിടിയാന! മാക്രിയും ജൂസ് കുടിക്കാറായോ! നീയെന്നാ മലയാളം കുരക്കാന്‍ പഠിച്ചത്?? കണ്ടപ്പോ വളരെ സന്തോഷമായി
wow!
haay enikkumundoru pena ithuvareyum dinakkurippukalil maatram ezhuthunnath iniyumparanchittillatha pranayam ezhuthunnath
Really good articles. Keep on!!