ഓണത്തുമ്പികള്‍
Posted by Roxy Mathew Koll on 06 Nov 2005
കേരളത്തിലെ പക്ഷികളുടെ നല്ല പടങ്ങള്‍ ഇനി എന്റെ കൈയ്യില്‍ ഇല്ല. ഇനിയും എടുക്കണമെങ്കില്‍ ഒന്നര വര്‍ഷം കഴിഞ്ഞ് വീട്ടില്‍ പോകുന്പോള്‍ വേണം. അതിനാല്‍ കേരളത്തിന്റെ തനിമയും മണവുമൊക്കെ ചുരത്തുന്ന മറ്റു ചില ചിത്രങ്ങളാകാം, എന്തെ?
ഇതാണ് ഓണത്തുന്പി. ഓണക്കാലത്ത് (സെപ്തംബര്‍ – ഡിസംബര്‍) ആണ് ഇവയെ പ്രധാനമായി കണ്ടുവരുന്നത്. ചിലപ്പോഴൊക്കെ ഇവ കൂട്ടമായി ഉയര്‍ന്നുപറന്ന് കാറ്റുകൊണ്ട് നില്‍ക്കുന്നത് കാണാം, അവസാനത്തെ ചിത്രത്തില്‍ കാണുന്നതു പോലെ. വളരെ മനോഹരമാണ് ഇവയെ കാണാന്‍. ആണ്തുന്പിയുടെയും പെണ്തുന്പിയുടെയും ചിറകുകള് വ്യത്യസ്തമാണ്. പെണ്തുന്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്തുന്പിക്ക് കറുപ്പു നിറം കുറവുമാണ്.
ആണ്‍തുമ്പി | Rhyothemis variegata variegata male|
പെണ്‍തുമ്പി | Rhyothemis variegata variegata female|
ഓണത്തുമ്പികള്‍ ഉയരത്തില്‍ വട്ടമിട്ടു പറക്കുന്നു.
ഇവിടെ കാണിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ വീട്ടുവളപ്പില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. ഒന്നു സൂക്ഷിച്ചുനോക്കൂ, നിങ്ങളുടെ പറന്പിലും ഇവയെയൊക്കെ കാണാം. പ്രകൃതിയെ കൂടുതല്‍ അറിയുന്പോള്‍ കൂടുതല്‍ സ്നേഹം തോന്നും. അറിയാതിരുന്നാലോ, അതു സ്വയം അറിയാതിരിക്കുന്നതിനു തുല്യമാണ്. അടുത്തിടപെഴുകുന്പോളുള്ള സുഖം വേറേയൊന്നില് നിന്നും കിട്ടില്ല. ഞാനും പ്രകൃതിയും ഉണ്മയും എല്ലാം ഒന്നുതന്നെ എന്ന സത്യത്തിലേയ്ക്ക് അതു നിങ്ങളെ എത്തിക്കും.
17 Comments »
hajimi mashite
rokusi san no blog wa sugoi desu
chitrangalum vivaranavum ugran. keep it up
Arigato
Ja mata
_R_
തുമ്പികൾ എത്ര മനോഹരം!
അവയ്ക്ക് വേദനയും മരണവും കൊടുത്ത കുട്ടിക്കാലത്തു പക്ഷേ അവ കൌതുകം മാത്രമായിപ്പോയിരുന്നല്ലോ എന്ന വേദന ഇപ്പോ മരണതുല്യവും.
BEAUTIFUL!!!
തുമ്പിയുടെ വാലേൽ പിടിച്ച് കല്ലെട് തുമ്പി കല്ലെട് തുമ്പി എന്ന് കളിച്ചിരുന്ന ഒരു ബാല്യമുണ്ടായിരുന്നു. പ്രാണഭയം കൊണ്ട് കല്ലിൽപിടിച്ചിരുന്ന തുമ്പികളെ ഓർത്താൽ ഇന്ന് പശ്ചാത്താപം തോന്നുന്നു.
റോക്ക് സീ.ഉത്തര മലബാറിൽ ഈ തുമ്പികളെ “തുലാതുമ്പികൽ” എന്നാണു പറയുക.. എത്ര മനോഹരമായ മാലയാള പേര് , അല്ലെ? ഇത് തുലാമാസം, ആരവങ്ങളുമായി ഒരു പാടു പുതിയ കൂട്ടുകാരെത്തിയിട്ടുണ്ട് മലബാറിൽ
നല്ല പടങ്ങൾ – ഗൃഹാതുരത്വം ഉണർത്തുന്നവ!
അപ്പൊ അതു ശരി, ഈ തുമ്പിടെ ചിറകിൽ ഇക്കണ്ട നിറങ്ങളൊക്കെ ണ്ടല്ലെ. ആരറിഞ്ഞു, വിഭോ!
ദേ പൊണൂ തുമ്പീം പപ്പായേടെ മേലേക്ക്
it was nice to see those pics, mate keep it up. nadinte orrmma oru sukhamulla erpadanallo alle
rocksea, chek this vijayaraj photos,
http://www.flickr.com/photos/vijayaraj/
അതിമനോഹരങ്ങളായ പടങ്ങൾ. സമ്മതിച്ചു ചുള്ളാ… റോസ്കീ. ഞാൻ ഇവിടെനിന്നും ഓരോന്ന് അടിച്ചുമാറ്റി എന്റെ ഡെസ്ൿറ്റോപ്പിലിടുന്നുണ്ടേ…!
അസൂയ തോന്നുന്ന ചിത്രങ്ങൾ. (ഇതു ക്യാമറയുടെ കഴിവല്ല അതിനു പിന്നിലുള്ള കണ്ണുകളുടെ കഴിവാണെന്നുള്ള സത്യം 100% ഉൾക്കൊണ്ടുതന്നെ ചോദിക്കട്ടെ, ഏതാ ക്യാമറ? എതാ ലെൻസ്?
നല്ല പടങ്ങള്‍
മറുപടിയെഴുതാന്‍ താമസിച്ചതില്‍ ക്ഷമാപണം.
ഋ, hajime mashite. Ru-san no shigoto/daigaku wa nan/doko desu ka?
സു: മ്മ്
അനില്‍, ചന്ദ്രശേഖരന്, അതെ, നമുക്കെല്ലാവര്‍ക്കും തുന്പികളെ കല്ലെടുപ്പിച്ചും കെട്ടിയിട്ടുമൊക്കെയുള്ള ഒരു ബാല്യമുണ്ടായിരുന്നു.. ബാല്യത്തിലെ കൌതുകങ്ങള്‍ പോട്ടെ, ആ ബാല്യകൌതുകത്തില് നിന്നും നമുക്ക് വളരാന്‍ സാധിച്ചാല്‍ മതിയായിരുന്നു, നമ്മളും രക്ഷപെടും തുന്പികളും രക്ഷപെടും.
പണ്ടുപണ്ടേ (300 ദശലക്ഷം വര്‍ഷങ്ങള്‍ക്കും മുന്‍പ്) ഭൂമുഖത്ത് ഉണ്ടായിരുന്ന പ്രാണിവര്ഗങ്ങളിലൊന്നാണ് തുന്പികള്‍. പറഞ്ഞുവന്നാല്‍ നമ്മുടെയും കാരണവന്മാര്.
ജപ്പാനില്‍ ഇവയെ തൊന്പൊ (തുന്പി എന്ന നാമത്തോട് സാദൃശ്യം) എന്നു വിളിക്കും. ഇവിടെയും ഉണ്ട് തുന്പിപ്പാട്ടുകള്. ശിശിരകാലത്തെ പാട്ടു പോകുന്നത് ഇങ്ങനെ: “യൂയാകെ കോയാകെ നൊ അക-തൊന്പൊ..” (ഇതൊരു നേഴ്സറിപ്പാട്ടുകൂടിയാണ്. അക-തൊന്പൊ=ചുവന്ന തുന്പി).
മാര്‍ലിന്‍, കലേഷ്, നവീന്‍, വിശാലമനസ്കന്, രജീഷ്, നന്ദി.
തുളസി, മണ്ണും മരങ്ങളും ഇലകളും എല്ലാം കൊണ്ട് തുളസിയുടെ നന്മ-ക്കാട് മനോഹരം തന്നെ. ഇനിയും വേണം.
അചിന്ത്യ, പപ്പായ പക്ഷികളെയും ചന്ദ്രശേഖരനേയും സു-വിനേയും മാത്രമല്ല തുന്പികളേയും ആകര്‍ഷിക്കുമെന്ന് മനസ്സിലായല്ലൊ?
കുമാര്‍, ക്യാമറ: ഒളിന്പസ് C770 + MCON-40 മാക്രോലെന്‍സ്.
ജപ്പാനിലും ഏകദേശം തുമ്പിയെന്നു തന്നെ ഇവന്റെ പേരെന്നത് അതിശയമായിരിക്കുന്നു.. മറൂൺ നിറത്തിൽ ഇവനൊരു അളിയൻ കൂടി ഇല്ലേ? നിങ്ങളുടെ നാട്ടിലൊക്കെ അതിനെന്റ്താ പറയുക?
ഇവന്റെ ആർ പി എം കൂടിയ ചിറകുകൾ ഇത്ര കൃത്യമായി, ഭംഗിയായി എടുത്തത് അഭിനന്ദനീയം തന്നെ
വളരെ നന്നായിരിക്കുന്നു, ഒരു വലിയ സത്യമാണ് താങ്കള്‍ പറഞ്ഞത്, നമ്മുടെ കണ്മുന്നില് കാണുന്നവയാണ് ഇവയെല്ലാം, പക്ഷെ ഇവിടെ ഈ ചിത്രത്തിന്റെ മാറ്റ്, അതെടുത്ത വിധത്തിന്റെ കൂടി, പ്രത്യേകതയാണ്.ക്യാമറ ഒന്നു പറഞ്ഞു തരൂ.?
rocksy edukkunna pictures ellam papaya marathe chuttiyatanallo.papaya ano priyappetta fruit? nattil varumbol enteyum hobby thodiyilokke chutti nadakkunnathu thanne.athoru sukham thanneyanotto…