കേരളത്തിലെ പക്ഷികള്‍
Posted by Roxy Mathew Koll on 04 Nov 2005
കഴിഞ്ഞ മാസം കേരളത്തില്‍ പോയപ്പോള്‍ സമാഹരിച്ച ഏതാനും ചില പക്ഷികളെയാണ് ഞാനിവിടെ പരാമര്‍ശിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്കറിയാവുന്ന നാട്ടറിവുകളും പേരുകളും പറയുക, നമുക്ക് സമാഹരിക്കാം. കുറെ പക്ഷിസ്നേഹികളെ നമ്മുടെ നാടിന് ആവശ്യമാണ്. ഓലേഞ്ഞാലിയും മരംകൊത്തിയും ഉപ്പനും എല്ലാം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. അതിനും പുറമെ ഇതാ ഈയിടെ പക്ഷിപ്പനി എന്ന വാര്‍ത്തകളും വന്നതോടെ കാണുന്ന പക്ഷികളെയെല്ലാമങ്ങ് ഒരു വകതിരിവുമില്ലാതെ, ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു..
ഓലേഞ്ഞാലി / ഓലഞ്ഞാലി| Rufous Treepie | Dendrocitta vagabunda |
എന്റെ ഒരു പ്രിയപ്പെട്ട പക്ഷിയില്‍ തന്നെ തുടങ്ങാം-. ഓലേല് ഞാന്നുകിടന്ന് കസര്‍ത്ത് കാണിച്ച് കീടങ്ങളേയും മറ്റും തിന്നുന്നതു കൊണ്ടാണ് ഇതിന് ഓലേഞ്ഞാലി എന്ന പേര് വന്നത്. കാക്കയുടെ കുടുംബം (ഫാമിലി) ആണ് (പക്ഷെ കാക്കയല്ല). മിശ്രഭുക്ക്. പുഴുക്കളും പഴങ്ങളും ഒക്കെ പ്രധാനാഹാരം. മുട്ടകള്‍ മോഷ്ട്ടിക്കുക, പല്ലി മുതലായവ അകത്താക്കുക തുടങ്ങിയ വിനോദങ്ങളുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഇവന് സാധാരണമാണ്. ഇവന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. കുറെ ചുള്ളിക്കന്പുകള്‍ കൂട്ടിയ പക്ഷിക്കൂട്ടില്‍ ൩-൫ (മൂന്ന്-അഞ്ച്) മുട്ടകള്‍ കാണാം.
മൈന / മാടത്ത | Indian Mynah | Acridotheres tristis |
ക്ളാ ക്ലീ ക്ലൂ.. മുറ്റത്തൊരു മൈന, രമേശ് തിരിഞ്ഞു നോക്കി..
സദാ കലപില കൂടുന്ന, ചാടിച്ചാടി നടക്കുന്ന, ഈ വര്‍ഗത്തെ നല്ലപോലെ അറിയാമായിരിക്കുമല്ലോ. മിശ്രഭുക്കാണ് മൈന. തെക്കുകിഴക്കന്‍ ഏഷ്യയിലെങ്ങും ഇവന് സാധാരണമാണ്. മരപ്പൊത്തുകളില്‍ ഇത് ചുള്ളിക്കന്പും മറ്റ് ചവറുകളും കൊണ്ട് കൂടുണ്ടാക്കുന്നു. ൪ (നാല്) മുതല്‍ ൬ (ആറ്) വരെ മുട്ടകള്‍ ഉണ്ടാകാം. മുട്ടയുടെ തോടിനൊരു നീലഛായയുണ്ടെന്നാണ് എന്റെയോര്‍മ്മ.
ചിന്ന കുട്ടുറുവന് / പച്ചിലക്കുടുക്ക | White cheeked Barbet | Megalaima viridis |
നാട്ടിന്‍പുറങ്ങളില്‍ സാധാരണവും എന്നാല്‍ മനുഷ്യരുടെ നിഴല്‍ കണ്ടാല്‍ ശീഘ്രം സ്ഥലം വിടുന്നതുമായ ഒരിനം. കാതു കൂര്‍പ്പിച്ചു നോക്കൂ, കുട്ടുറു-കുട്ടുറു എന്ന സ്വരം കേക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നമ്മുടെ കുട്ടുറുവനാണ്. നല്ല പച്ചനിറമുള്ളതുകൊണ്ട് പച്ചിലക്കുടുക്ക എന്ന പേരുമുണ്ട്. നിങ്ങളുടെ പറന്പില് പേര, കപ്പളം തുടങ്ങിയവ ഉണ്ടെങ്കില്‍ ഇവന് ഒരു നിത്യ സന്ദര്‍ശകനായിരിക്കും. ഇവ മരം വിട്ട് നിലത്തിറങ്ങാറില്ല, നിലത്തിറങ്ങാനും നടക്കാനും പറ്റിയതല്ല ഇവയുടെ കാല്‍വിരലുകളുടെ ഘടന. പഴയതും ദ്രവിച്ചതുമായ മരങ്ങളില്‍ പൊത്തു തുരന്നാണ് ഇവ കൂടുണ്ടാക്കുക. തുരന്നെടുത്ത ചീളുകള്‍ പറന്നു ദൂരെ കൊണ്ടുപോയി കളയും, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാന്‍. ഉണ്ടാക്കുന്ന പൊത്തിനുമുണ്ട് പ്രത്യേകത (ഒരു പൊത്ത് കണ്ടു പടിച്ചപ്പോള്‍ മനസ്സിലായത്). പൊത്തിനകത്ത് അടിവശം കോണാകൃതിയിലാണ്, പക്ഷിക്കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യം അകത്തു തന്നെ അവയെ മലിനമാക്കാതെ കിടക്കുന്നു. തള്ളപ്പക്ഷിയും തന്തപ്പക്ഷിയും മുട്ടകളെയും കുഞ്ഞുങ്ങളെയും നോക്കുന്നതില്‍ തുല്യ പങ്കാളിത്തം വഹിക്കുന്നു. ഒരു പൊത്തില്‍ കുഞ്ഞുങ്ങള്‍ ൩-൪ (മൂന്നാല്) എണ്ണം കാണും.
കുയില്‍| Indian Koel | Eudynamys scolopacea |
നമ്മുടെ ഭാഷയില്‍, സംഗീതത്തില്‍, ഒക്കെ എറ്റവും അധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണിത്.
കുയില്‍നാദം എന്നൊക്കെ പറഞ്ഞ് നമ്മള് പുകഴ്ത്തുമെങ്കിലും മറ്റ് പക്ഷിവര്‍ഗങ്ങള്‍ക്ക് ഇവനൊരു സൂത്രശാലിയും ശല്യക്കാരനുമാണ്. അനുഭവം എനിക്കുമുണ്ട്. പണ്ട് മുറ്റത്തെ മുസാണ്ടയിലൊരു ബുള്‍ബുള്‍ കൂടു വെച്ചു. ബുള്‍ബുളിനെപ്പോലെ ഞാനും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറക്കമുറ്റാന്‍ കാത്തിരുന്നു. കുഞ്ഞുങ്ങളുണ്ടായി രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഒരു പെണ്കുയില് വന്നവയെ കൊണ്ടുപോയി. പക്ഷെ അതാണ് ജന്തുലോകം..
ആണ്‍കുയിലിനേയും പെണ്‍കുയിലിനേയും തിരിച്ചരിയുന്നതെങ്ങനെ?
ആണ്കുയില്
ആണ്കുയില് പച്ചക്കറുപ്പാണ്. ചുവന്ന കണ്ണുകളും കുറുകിയ ശരീരവും കാണുന്പോള്‍ കാക്കയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്.
പെണ്കുയില്
പെണ്കുയില് എറെ വ്യത്യസ്തയാണ്. നിറയെ പുള്ളികളുള്ളതുകൊണ്ട് പുള്ളിക്കുയിലെന്നും വിളിക്കുന്നു. മേല്‍ഭാഗത്ത് തവിട്ടു നിറവും അടിഭാഗത്ത് കുറച്ച് വെളുപ്പുമുണ്ട്, അതിലെല്ലാം പുള്ളികളും വരകളും. കണ്ണുകള്‍ ചുവന്നത് തന്നെ.
പ്രാണികളും മുട്ടകളും പുഴുക്കളും ചെറിയ ഇഴജന്തുക്കളുമാണ് ആഹാരം. ഇവയുടെ മുട്ടയിടീല്‍ കുപ്രസിദ്ധമാണല്ലോ. ’ഒരു’ മുട്ടയിടും, കാക്കയുടെയൊ തേന്‍കുരുവികളുടെയൊ കൂട്ടില്‍. കാക്കയുടെ കൂട്ടില്‍ വളര്‍ന്നുവരുന്ന കുയില്ക്കുഞ്ഞ് ആദ്യമൊക്കെ കാക്കയുടെ ശബ്ദമായിരിക്കും പുറപ്പെടുവിക്കുന്നത്. ജനിക്കുന്പൊഴെ സൂത്രശാലികള്‍.
മരംകൊത്തി | Black-rumped Flameback | Dinopium benghalense |
ഇതിന്റെ പൂര്‍ണനാമം (മലയാളത്തിലുള്ളത്) ഞാന്‍ മറന്നുപോയി. നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. മുതുകിലെ സ്വണ്ണനിറം ഇവയെ മനോഹരമാക്കുന്നു. വളര്‍ന്ന ആണ്‍പക്ഷിക്ക് ഈ ചിത്രത്തില്‍ കാണുന്നതുപോലെ തലയില്‍ ചുവന്ന കിരീടമുണ്ടായിരിക്കും. പെണ്‍പക്ഷിക്ക് കിരീടത്തിന്റെ മുന്‍വശം ഇരുണ്ടതും പിന്‍വശം ചുവന്നതുമാണ്. നീണ്ട നാക്ക് ചെറിയ സുഷിരങ്ങളിലേയ്‍ക്കിട്ട് പ്രാണികളെ പിടിക്കാന്‍ മിടുക്കരാണ്. മരപ്പൊത്തുകളില്‍ ൩-൪ (മൂന്നാല്) മുട്ടയിടുന്നു.
കുറിപ്പുകള്‍:
൧. പക്ഷിസ്നേഹികള്‍ക്ക് കേരളബേര്‍ഡര്‍ എന്ന യാഹൂഗ്രൂപ്പ് സജീവമാണ്. നിങ്ങളൊരു കോട്ടയം-കാരനാണെങ്കില്‍ പക്ഷിനിരീക്ഷണത്തിന് മറ്റ് മാര്‍ഗങ്ങളും ഞാന്‍ നിര്‍ദേശിക്കാം.
൨. എസ്. ചന്ദ്രശേഖരന് നായരുടെ ബ്ളോഗു കണ്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ മലയാളത്തിലും എഴുതിവിടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് മനസ്സിലായി.
൩. ഇപ്രാവശ്യം സമയപരിധി മൂലം ഇത്രയും പക്ഷികളെ മാത്രമെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചുള്ളു. ഇനി അടുത്ത പ്രാവശ്യം പോകട്ടെ.
൪. ക്യാമറ: ഒളിന്പസ് + സൂം ലെന്‍സ്.
ഈയിടെ എടുത്ത മറ്റ് പ്രകൃതിചിത്രങ്ങള്‍.
നുറുങ്ങ്:
ഇതും ഒരുതരത്തില്‍ ചന്ദ്രശേഖരന്റെയും സു-ന്റെയുമൊക്കെപ്പോലെ ഒരു പപ്പായക്കഥ ആണ്. വീട്ടിലെ പറന്പില് പഴുത്തു നിന്ന പപ്പായ പറിക്കരുതെന്ന് വീട്ടുകാരോട് ശട്ടം കെട്ടി. എന്നിട്ട് കുളിമുറിയില്‍ ഒളിച്ചിരുന്ന് ക്യാമറയില്‍ പക്ഷികളെ ഒപ്പിയെടുത്തു. അപ്പന് പപ്പായ തിന്നാന്‍ കിട്ടിയില്ലാ എന്ന പരാതി, അമ്മയ്ക്ക് പപ്പായ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയില്ലാ എന്ന പരാതി, ജോലിക്കു വരുന്ന പണിക്കര്‍ക്ക് പപ്പായ തോരന്‍ കിട്ടിയില്ലാ എന്നും പരാതി..
43 Comments »
നല്ല പക്ഷികൾ. നല്ല ചിത്രങ്ങൾ. ഇനിയും ഇത്തരം ചിത്രങ്ങൾ ജനിക്കട്ടെ. പ്രചോദനമാകുന്ന പപ്പായമരങ്ങൾക്കെല്ലാം നമോവാകം.
beautiful pictures!!
താങ്കളുടെ കുറിപ്പു കണ്ടു..
മലയാളത്തില്‍ എണ്ണുന്നതെങ്ങിനേ (1,2,3.. ക്കു പകരം) ആണെന്നും അതെങ്ങിനെ ടൈപ്പ് ചെയ്യുന്നു എന്നും പരഞ്ഞു തരാമോ?
ആ പക്ഷികളുടെ യാഹൂ ഗ്രൂപ്പ് തപ്പിയിട്ട് കിട്ടിയില്ല്യ.. ലിങ്ക് തരാമോ..
ആ നല്ല ചിത്രങ്ങള്‍ക്കു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
okay i found out the yahoo group.
ഈ വയസൻ(above 55 Years) താങ്കൾക്ക് പ്രചോദനമായതിൽ വളരെ വളരെ സന്തോഷം. അങ്ങിനെയെങ്കിലും ഞാനൊരു നല്ല കാര്യം ചെയ്തല്ലോ. പ്രകൃതിയുടെ നിലനിൽപ്പിന് പക്ഷിമൃഗാദികളും, മനുഷ്യനും, പഞ്ചഭൂതങ്ങളും (മണ്ണ്, ജലം, വായു….) മതി. അവിടെ വിഷങ്ങളായ കള, കുമിൾ, കീടനാശിനികളുടെ ആവശ്യമില്ല. മണ്ണിനെയും, ജലത്തെയും, വായുവിനെയും മലിനപ്പെടുത്തുന്നതൊന്നും നാം ചെയ്യരുത്. “നന്ദി റോക്സി”
Beautiful nostalgic snaps…almost took me back to my hometown back in kerala…lovely
🙂
നന്ദി, കുമാര്‍, ക്രിസ് ऽ സു.
പുല്ലൂരാന്, കേരളബേര്ഡറിന്റെയും ഞാനുപയോഗിക്കുന്ന ഭാഷാ സോഫ്റ്റ്വെയറിന്റെയും ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. ബരാഹയില് 1, 2, 3 അടിച്ചാല്‍ അത് ൧, ൨, ൩ എന്നിങ്ങനെ തന്നെ വരും.
1 ൧
2 ൨
3 ൩
4 ൪
5 ൫
6 ൬
7 ൭
8 ൮
9 ൯
0 ൦
പ്രിയ ചന്ദ്രശേഖരന്, നമ്മളാലാവുന്നതു ചെയ്യാന്‍ നമുക്ക് അവിശ്രമം പരിശ്രമിക്കാം അല്ലേ.
റോക്സീ,
ഉഗ്രൻ പടങ്ങൾ.
ഉദ്യമവും ഉഗ്രൻ.
ആശംസകൾ!
kumar: I couldn’t post on your blog as it needs an account. If possible, keep it open for other users too. തോന്ന്യാക്ഷരങ്ങള്‍ ഇഷ്ട്ടപ്പെട്ടു. പ്രകൃതിരമണീയം! ഇവിടെ ഹൊക്കൈഡോയില്‍ വാഴയേ ഇല്ല, ഫിലിപ്പൈന്‍സീന്നു വരുന്ന വാഴപ്പഴം മാത്രം. വാഴയിലയുടെ മണമെനിക്ക് അടിക്കുന്നുണ്ട്, നന്ദി. പകരം കപ്പളവും കപ്പളങ്ങയും ഇതാ ഇവിടെ.
കലേഷ്, നന്ദി
Hi rock-sea
i think u havent subscribed to blog4comments at googlegroups ? because these comments are nt appearing in the blog4comments.blogspot. ..
“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?”
എന്നു ആശാൻ.
ഇതി കാണുമ്പോ കേരളത്തിലെ എല്ലാ പക്ഷികൾടേം പ്റധാന ശാപ്പാട് പപ്പായ ആണോ ന്നൊരു സംശയം.അപ്പൊ ഒരു പക്ഷിനിരീക്ഷക(ൻ) ആവണെൻകി ആദ്യം വേണ്ടതു വീട്ടുമുറ്റത്തൊരു പപായത്തൈ,ല്ലെ?
നല്ല ലേഖനം. ഇനി ഇത്തരം ലേഖനങ്ങളും ഫോട്ടോകളും പ്രതീക്ഷിക്കുന്നു.
ഇന്ദുചൂഡ(നീലകണ്ഠന്)ന്റെ “കേരളത്തിലെ പക്ഷികള്‍” എന്ന പുസ്തകം കണ്ടിട്ടുണ്ടോ? ഇതാണു് മലയാളത്തിലെ ഏറ്റവും നല്ല പക്ഷിനിരീക്ഷണഗ്രന്ഥം. ഇപ്പോള്‍ കിട്ടാനില്ല. (“പക്ഷിശാസ്ത്ര”ഗ്രന്ഥങ്ങള്‍ ചവറു പോലെ കിട്ടാനുണ്ടു താനും.)
പിന്നെ, മൂന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ മൈനയുടെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയതു സുരേഷാണു്, രമേശല്ല.
നന്ദി.
– ഉമേഷ്
പുല്ലൂരാന്, ഞാന്‍ മലയാളത്തില്‍ മാത്രമല്ല ബ്ളോഗ് ചെയ്യാറുള്ളത്, ഇംഗ്ളീഷിലും ചെയ്യാറുണ്ട്, കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ .. അപ്പോള്‍ ഈ ഗ്രൂപ്പില്‍ അവയെ സംബന്ധിച്ച കമന്റുകള്‍ വരുന്നത് ബോറല്ലേ?? വേര്‍ഡ്പ്രസ്സില്‍ ഒരു കാറ്റഗറിയിലെ കമന്റ്സ് മാത്രമായി അയക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഞാന്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്.
അതെ ഉമേഷ്, ഇന്ദുചൂഡ(നീലകണ്ഠന്)ന്റെ ‘കേരളത്തിലെ പക്ഷികള്‍’ മികച്ച ഗ്രന്ഥം തന്നെ. ൩-൪ (മൂന്നാല്) വര്‍ഷം മുന്‍പ് വരെ അത് കോട്ടയം ഡി.സി.ബുക്സില്‍ ലഭ്യമായിരുന്നു, ഇപ്പോഴും എവിടെയെങ്കിലും ലഭ്യമായിരിക്കും. അതു പഠിച്ചു കഴിഞ്ഞാല്‍ Birds of the Indian Subcontinent by Grimmett & Inskipp-ലേയ്ക്ക് കടക്കാം. അതില്‍ നല്ല ചിത്രവിവരണമുണ്ട്. ഞാന്‍ കുറേ കാലമായി മരങ്ങളുടെയും മറ്റും ചിത്രവിവരണമുള്ള ഗ്രന്ഥം അന്വേഷിച്ചു നടക്കുന്നു.. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയുക.
പാവം രമേശ്, അവനൊന്ന് തിരിഞ്ഞു നോക്കിയാലെന്തായിരുന്നു? ഉമേഷേ, ഞാനത് മാറ്റിയിറ്റുണ്ട്, ICSE ആയിരുന്നതു കാരണം അതൊന്നും മൂന്നാം ക്ളാസില്‍ ഞാന്‍ പഠിച്ചിട്ടില്ല, കേട്ടറിവേയുള്ളു. മലയാളം പാഠപുസ്തകത്തിലെയൊ അത്??
അചിന്ത്യ, പറഞ്ഞത് ഒരുതരത്തില്‍ ശരി തന്നെ. പറന്പില് ഫലവൃക്ഷങ്ങള്‍ ധാരാളമുള്ളത് പക്ഷികള്‍ക്കും നമുക്കും, മറ്റെല്ലാത്തിനും പ്രയോജനപ്രദമായിരിക്കും.. അല്ലാതെ ഞങ്ങടെ നാട്ടില്‍ സാധാരണ സംഭവിക്കുന്നത് പോലെ ഒരിന്ച് സ്ഥലമുണ്ടെങ്കില്‍ അവിടെയും റബര്‍ (ഇപ്പോള്‍ റബര്‍ മാറി വാനില ആണ്) നടാം എന്ന് വിചാരിക്കരുത്.
റോക്സിയിലൂടെ ഇനി നാട്ടിൽ പോയാൽ കാണാൻ കഴിയില്ലെന്നുകരുതിയിരുന്ന ചില പക്ഷികളെ കണ്ടു. സന്തോഷം. പരിശ്രമവും ക്ഷമയും അഭിനന്ദനം അർഹിക്കുന്നു.
കമന്റുകൾ നേരിട്ട് ഗൂഗിൾ ഗ്രൂപ്പിലേയ്ക്കയയ്ക്കുന്നതിനേക്കാൾ, അവയെ താങ്കളുടെ ജിമെയിലിലേയ്ക്കയയ്ക്കുക. മെയിലിൽ കാറ്റഗറി സംബന്ധിച്ച് വിവരം ഉണ്ടാവുമെങ്കിൽ അതിലൂടെ ഫിൽറ്റർ ചെയ്ത് ഗൂഗിൾ ഗ്രൂപ്പിലേയ്ക്കു വിട്ടാൽ മതിയല്ലോ.
idea! anil, thanks. will try to hack the comment php so that i can filter it.
🙂 great pics 🙂
അങ്ങനെ അവസാനം ഞാനത് ഹാക്ക് ചെയ്തു.
വേര്‍ഡ്പ്രസ് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടെക്കില്, പ്രത്യേക് കാറ്റഗറിക്കു മാത്രം കമന്റ്-ഇമെയില്‍ അറിയിപ്പ് അയയ്ക്കണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി:
in /wordpress/wp-includes/pluggable-functions.php
find: function wp_notify_postauthor
at the end of the function, after : @wp_mail($user->user_email, $subject, $notify_message, $message_headers);
add the following lines:
$pid = sprintf( __(‘%1$s’), $post->ID );
$categories = get_the_category($pid);
foreach($categories as $category) {
$cat_id = $category->cat_ID;
$cat_name = $category->cat_name;
}
if (6 == $cat_id || 5 == $cat_id) {
@wp_mail(“blog4comments@googlegroups.com”, $subject, $notify_message, $message_headers);
}
ഇതില്‍ അഞ്ചും ആറും ആണ് മലയാളം കാറ്റഗറികള്‍.
ഇനി മലയാളവുമായി ബന്ധമില്ലാത്ത കമന്റുകള്‍ ‘പിന്മൊഴി ശേഖര’ത്തില്‍ വരില്ലെന്ന് പ്രതീക്ഷിക്കാം.
വിശാലമനസ്കാ, നന്ദി. എന്നാലും ഉളുന്പത്തുകുന്നിന്റെയത്രേം വരില്ല 😉
eda verum, pili padangal enthonnnede ethu Roxy sanathanude n\mananma kalayumallo
Beautiful pictures. It is wonderful that you make it a point to hold on to your roots despite (apparently) being abroad a lot of the time. Kudos!
അതെ സജിത്തെ, ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ..
hi,
congrats, roxy all the best,
[…] Casually reading through Malayala Manorama, a malayalam newspaper we subscribe, the pleading eyes of an Indian Mynah grabbed my attention. The mynah was too familiar to me… I told sarah that this was the mynah on the papaya tree, which I photographed a few years back. We checked our records and found that it was stolen from my article on kerala birds here: http://www.rocksea.org/kerala-birds […]
Useful to New generation
Hi,
Spent some time for ur pics,nice snapz,cheers…
thanks ajay, have added you in orkut 🙂
are you at norway now? the ip is detected as from norway…?
വളരെ നല്ല വിവരണങ്ങള്‍. മനസ്സില്‍ കുലീനത്ത്വമുള്ളവനേ മരങ്ങളേം പക്ഷികളേം മൃഗങ്ങളേം ഒക്കെ സ്നേഹിക്കാന്‍ കഴിയൂ. അല്ലാത്തവനു് അവയൊക്കെ ഉപഭോഗവസ്തുക്കള്‍ മാത്രം.
എന്റെ ചെറിയൊരു പക്ഷിനിരീക്ഷണം ഇവിടെ:
http://naattile.blogspot.com
[…] of the bird, the Indian Treepie, which appeared in the following articles on our website: birds of kerala and the indian […]
I was reading the threads eagerly…..I am from changanacherry interested in birding and like activities… I am much interested to join in your group…
very good its amazing.
nature is the aim of our life,and life is the aim of nature.
protect nature and save life.
good
five hundred name of birds i keep it.malayalam,english,sceientific,family names.one bierd=four names.
Hey Sijo, thanks for the message. Do you have a document with those bird names? Could you please send it over?
i want to be a bird watcher and the part of your group.
sreekumar
nice snaps. njanum oru bird watcher aayirunnu.life busy aakki kalanju.but ippolum aa oru passion kalanjittilla.different aaya oru bird sound kettal poyi nokkum. tip:we can watch more birds at 6’clock in morning
🙂 ippo bird watching with kids.
Good job my friend roacksea….. all the best and god bless u …. kure comments kandu ella friendsum typ cheyda nalloru moment anu eniku ivde kittiyadu kaaranam njanum ningalepole oru pakshi snehi anu pinne cheriyoru photographrum thanks all my friends
http://ml.wikipedia.org/wiki/List_of_birds_of_Kerala
you can a long list of birds in kerala . sometimes you will be familiar withit
regards
satheesan.vn
Keralathile pakshikal http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95
ഒരു പക്ഷിയുടെ ശബ്ദം തിരിച്ചറിയാന്‍ വേണ്ടി നെറ്റില്‍ തപ്പിയാണ് യാദൃശ്ചികമായി ഇവിടെ എത്തിയത്. നല്ല ചിത്രങ്ങളും വിവരണവും. ഇപ്പോള്‍ സജീവമല്ലേ…?
There is a bird called “ഏർള്ളാൻ ” erlan. Can u find the bird and post it here.?